Wednesday, May 22, 2013


വാക


വളരെ ചെറുപ്പം മുതലേ , മരങ്ങളുടെ പേരൊക്കെ പഠിക്കുന്നതിനും മുമ്പേ എന്തെന്നില്ലാത്ത ഇഷ്ട്ടമായിരുന്നു വാക മരങ്ങളോട്, ചുവപ്പ് നിറമുള്ള അതിന്‍റെ പൂക്കളോട്.
  പൂത്തുലഞ്ഞു നില്‍ക്കുന്ന വാകകള്‍ കാണുമ്പോള്‍ മനസ്സില്‍ നനുത്ത കുളിര്‍മഴ പെയ്യുംപോലെ ഹൃദയം താളത്തില്‍ മിടിക്കും പോലെ.
  ഹൃദയത്തിന്‍റെ നിറമണിഞ്ഞ ആ പൂക്കള്‍ക്ക്‌ ഏതോ നഷ്ട വസന്തത്തിന്‍റെ ഗന്ധമായിരുന്നു.അകലങ്ങളില്‍ നഷ്ട്ടമായ പ്രണയത്തിന്‍റെ ഗന്ധം.
  ഇന്ന്‍, ഞാനും നട്ടു ഒരു വാകമരം.നഷ്ട്ട വസന്തത്തിന്‍റെ ഓര്‍മകളുണര്‍ത്തുന്നവ.വിധൂരതയില്‍ എന്നോ വിരുന്നെത്തിയേക്കാവുന്ന വസന്ത കാലത്തെ വരവേല്‍ക്കാന്‍.

 അന്ന്‍ ആ പൂക്കള്‍ക്ക്‌ പ്രണയത്തിന്‍റെ ഗന്ധമായിരിക്കും,ഓര്‍മ്മകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന പ്രണയിനിയുടെ സുഗന്ധം

No comments:

Post a Comment